തിരുവനന്തപുരം: ഏതൊരു ജനതയുടെയും ആഘോഷങ്ങൾക്ക് പിന്നിൽ പല കഥകൾ ഉണ്ടായിരിക്കും. അതിന്റെയെല്ലാം ഉൾക്കാമ്പ് നൻമയുടെയും സ്നേഹത്തിന്റെയും വിജയമായിരിക്കുംമെന്ന് ഷംസീർ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്. ദീപങ്ങൾ അലങ്കരിക്കുമ്പോഴും രംഗോലി ഇടുമ്പോഴും മധുരം പങ്കുവയ്ക്കുമ്പോഴും സാർത്ഥകമായ മനുഷ്യ കൂട്ടായ്മയാണ് ഉണ്ടാകുന്നത്. ആഘോഷങ്ങൾ ആഘോഷങ്ങളാകുന്നത് ആ കൂട്ടായ്മ കൊണ്ടാണ് , പങ്കിടലിന്റെ ആനന്ദം കൊണ്ടാണ്.
സമഭാവനയോടെ എല്ലാരും ഒന്നായി ആഘോഷിച്ച് ഈ ദീപാവലിയുടെ വെളിച്ചം ലോകം മുഴുവൻ പരത്താൻ സാധിക്കട്ടെ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു