തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴ സാധ്യതയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ ദിവസം എട്ട് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് യെല്ലോ അലര്‍ട്ട് അടക്കമുള്ള മഴ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറി റിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു