കൊച്ചി: എറണാകുളം കാക്കനാട് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ ഇന്‍ഫോപാര്‍ക്ക് ബെവ്കോ ഔട്ട്ലെറ്റില് അലമാരകള്‍ മറിഞ്ഞ് 3,000-ഓളം കുപ്പികള്‍ താഴെവീണ് നശിച്ചു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇൻഫോ പാർക്ക് ഫേസ് ടു മുതൽ സബ് സ്റ്റേഷൻ വരെയുള്ള മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് 25 ഇലവൻ കെവി പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്സ് എത്തി മരങ്ങൾ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു. വൈദ്യുതി പൂർണമായും പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കനത്ത കാറ്റില്‍ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ട്. നിലവില്‍ പ്രദേശങ്ങളില്‍ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും വരുംമണിക്കൂറിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു