ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് കാര്‍ ബ്രാൻഡായ ലോട്ടസ് ഇന്ന് ഔദ്യോഗികമായി ഇന്ത്യയില്‍ തങ്ങളുടെ ചുവടുറപ്പിച്ചിരിക്കുകയാണ്.2.55 കോടി രൂപ വിലയുളള ബ്രാൻഡിൻ്റെ ആദ്യ മോഡലായ ഓള്‍-ഇലക്‌ട്രിക് എസ്‌യുവിയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും കരുത്തുളളതും അതോടൊപ്പം വില കൂടിയതുമായ മോഡല്‍. ഇലക്‌ട്രിക്-ഓണ്‍ലി പെര്‍ഫോമൻസ് കാര്‍ ബ്രാൻഡിലേക്കുള്ള ലോട്ടസിന്റെ മാറ്റത്തിന് തുടക്കം കുറിച്ച ആദ്യ മോഡല്‍ കൂടിയാണിത്.
ഇന്ത്യയില്‍ ബെൻ്റലിയുടെ ഡീലര്‍ഷിപ്പ് തന്നെയാണ് ലോട്ടസിനേയും രാജ്യത്തേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യ ഷോറൂം 2024 ന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തുറക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുമാണ് കമ്ബനിയുടെ ഇപ്പോഴത്തെ പദ്ധതി. ലോട്ടസിന്റെ ചരിത്രപരമായ മിഡ് എഞ്ചിൻ ലേഔട്ടില്‍ നിന്നുള്ള സ്‌റ്റൈലിംഗ് ഇതില്‍ കാണാൻ സാധിക്കുന്നുണ്ട്.
ലോട്ടസ് എവിജ, എമിറ എന്നിവയോട് വളരെ സാമ്യമുള്ള മുൻവശത്തെ കോണുകള്‍ പോലെയുള്ള നിരവധി ഘടകങ്ങള്‍ മറ്റ് ലോട്ടസ് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതാണ്. സ്റ്റാൻഡേര്‍ഡായി 22 ഇഞ്ച്, 10-സ്പോക്ക് ഫോര്‍ജ്ഡ് വീലിലാണ് ഇന്ത്യ-സ്പെക്ക് മോഡല്‍ ലഭിക്കുന്നത്.
ഒരു ഇവി ആയത് കൊണ്ട് തന്നെ, എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്, അതിനായി ഒരു ഫ്രണ്ട് ഗ്രില്‍ ലഭിക്കുന്നു, അത് ബോണറ്റിലെ രണ്ട് വെന്റുകളിലൂടെ ഉയര്‍ന്നുവരുന്ന മുൻനിരയില്‍ എയര്‍ കടത്തിവിടുന്നു. പിൻഭാഗത്ത്, എസ്‌യുവിയില്‍ ഒരു നീളംകൂടിയ റിബണ്‍ ലൈറ്റ് ഉണ്ട്, അത് വീല്‍ ആര്‍ച്ചുകളില്‍ നിന്ന് എയര്‍ ഔട്ട്‌ലെറ്റുകളിലേക്ക് വളഞ്ഞു വരുന്നത് കാണാം.
ഒരു കാര്‍ബണ്‍-ഫൈബര്‍, ത്രീ-സ്റ്റേജ് ഡിപ്ലോയബിള്‍, സ്പ്ലിറ്റ്, റൂഫ്-മൌണ്ടഡ് സ്‌പോയിലര്‍ പിൻഭാഗത്തേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിക്കുകയാണ്, ഇത് റേസ് കാര്‍ വിംഗ്‌ലെറ്റുകള്‍ തെളിയിക്കുന്നതിന് വേണ്ടിയാണ്. ഉളളിലേക്ക് നോക്കിയാല്‍ എലെട്രാ തീര്‍ത്തും ഫ്യൂച്ചറിസ്റ്റിക്കാണ്. 15.1 ഇഞ്ച് ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. ആവശ്യമില്ലാത്തപ്പോള്‍ മടക്കാവുന്നതുമാണ്.
ഡാഷ്‌ബോര്‍ഡ് രണ്ടായി സ്പ്ലീറ്റ് ആകുകയും പിന്നിലെ സ്‌പ്ലിറ്റ് സ്‌പോയിലറിന്റെ രൂപകല്‍പ്പനയോട് സാമ്യം തോന്നുകയും ചെയ്യുന്നുണ്ട്. എല്ലാം ഡിജിറ്റലായി അല്ലെങ്കില്‍ വോയ്‌സ് കമാൻഡുകള്‍ വഴി നിയന്ത്രിക്കാമെങ്കിലും, HVAC നിയന്ത്രണങ്ങള്‍ പോലുള്ള ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഫിസിക്കല്‍ ടോഗിള്‍ സ്വിച്ചുകളുണ്ട്. ഡ്രൈവര്‍ എവിടെയാണ് നോക്കുന്നതെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ക്യാമറയും ഡാഷ്‌ബോര്‍ഡിലുണ്ട്.
സ്റ്റാൻഡേര്‍ഡ് ഉപകരണങ്ങളില്‍ വയര്‍ലെസ് ചാര്‍ജിംഗ്, 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 15-സ്പീക്കര്‍ ഡോള്‍ബി അറ്റ്‌മോസ്, കെഇഎഫ് പ്രീമിയം സൗണ്ട് സിസ്റ്റം, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റുകള്‍, ലിഡാര്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ADAS സവിശേഷതകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.
മൂന്ന് വേരിയൻ്റുകളിലാണ് വാഹനം ലഭ്യമാകുക. എലെട്രെ, എലെട്രെ എസ്, എലെട്രെ ആര്‍. അതോടൊപ്പം രണ്ട് പവര്‍ട്രെയിനുകളും തിരഞ്ഞെടുക്കാം. എലെട്രെ, എലെട്രെ എസ് എന്നിവയില്‍ 603hp ഇരട്ട-മോട്ടോര്‍ സംവിധാനമുണ്ട്, പരമാവധി റേഞ്ച് 600km ആണ്. അതേസമയം, 905 hp, ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പിനൊപ്പം 2-സ്പീഡ് ട്രാൻസ്മിഷനും പരമാവധി 490 കിലോമീറ്റര്‍ റേഞ്ചുമാണ് എലെട്രെ ആര്‍ നല്‍കുന്നത്. ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 710Nm ഉം 985Nm ഉം ആണ്, എലെട്രെ, എലെട്രെ എസ് എന്നിവയില്‍ 4.5 സെക്കൻഡിനുള്ളില്‍ 0-100kph എത്തും.
ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ് എയര്‍ സസ്പെൻഷനും എല്ലാ വേരിയൻ്റിലും സ്റ്റാൻഡേര്‍ഡ് ആയി ലഭിക്കുന്നതാണ്. ഇതിന് അഞ്ച് ഡ്രൈവ് മോഡുകളും ടോര്‍ക്ക് വെക്‌ടറിംഗ് സിസ്റ്റവും ലഭിക്കുന്നു. ഒരു ഹാൻഡ്‌ലിംഗ് പായ്ക്ക്, കാര്‍ബണ്‍ ഫൈബര്‍ പായ്ക്ക്, ഗ്ലോസ് ബ്ലാക്ക് വീലുകള്‍, ഉയര്‍ന്ന പെര്‍ഫോമൻസ് ടയറുകള്‍ എന്നിവയും എലെട്രെ ആറിന് സ്റ്റാൻഡേര്‍ഡായി ലഭിക്കുന്നു. മൂന്ന് വേരിയന്റുകളിലും 112kWh ബാറ്ററി ലഭിക്കുന്നു, അത് റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാൻ കഴിയും. ഇതിന് സ്റ്റാൻഡേര്‍ഡായി 22kWh എസി ചാര്‍ജര്‍ ലഭിക്കുന്നു.
കടപ്പാട്: ചാൾസ് തോമസ് ഡ്രൈവ് സ്പാർക്ക്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു