കഴക്കൂട്ടം: തിരുവനന്തപുരത്ത് വീട്ടിൽ വൻ കവർച്ച. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം നിളാ നഗറില്‍ കടമ്പാട് വീട്ടില്‍ സുരേന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിനുപുറത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കി അകത്തുകയറിയാണ് മോഷ്ടാവ് കവർച്ചനടത്തിയത്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതു പവന് സ്വര്‍ണ്ണവും 4000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ സുരേന്ദ്രനും കുടുംബവും ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോയിരുന്നു. വൈകുന്നേരം ഇവര്‍ മടങ്ങിയെത്തിയെങ്കിലും പൂട്ടുകള്‍ പൊളിക്കാത്തതിനാല്‍ കവര്‍ച്ച നടന്നത് അറിഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ അലമാരയിലിരുന്ന പണമെടുക്കാനായി നോക്കിയപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം മനസ്സിലായത്.
രണ്ടു മുറികളിലെയും അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടമായത്. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു