തിരുവനന്തപുരം: കഴിഞ്ഞ ഏഴര വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 2,27,362 പേർക്കാണ് പിഎസ്സി നിയമന ശുപാർശ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം നിയമനം നൽകിയത് 66,394 പേർക്ക്.
ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽ മാത്രം 28,600 നിയമന ശുപാർശകളാണ് നൽകിയത്. ജൂൺ മുതൽ ഇതുവരെ നൽകിയത് 13,456 നിയമനം. സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറിയറ്റ് അറ്റൻഡന്റ്, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽഡിസി എന്നിവയിലാണ് കൂടുതൽ നിയമനം നടക്കുന്നത്.
സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ വിവിധ ബറ്റാലിയനുകളിലായി ഇതുവരെ 3735 പേർക്ക് നിയമന ശുപാർശ നൽകി. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം പേർക്ക് കൂടി നൽകും. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണ് ഈ കണക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 മാത്രമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു