തിരുവനന്തപുരം :ടെക്നോപാർക്ക് തിരുവനന്തപുരത്തെ നിള ബിൽഡിംഗിൻ്റെ ഗേറ്റ് അടച്ചിട്ടിട്ട് കുറെ നാളുകളായി.ജീവനക്കാർക്കുള്ള ഏക ആശ്രയമായിരുന്ന ഗേറ്റ് തുറന്നു നൽകണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. വഴി തുറന്നു നൽകണമെന്ന് ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ആവശ്യപ്പെടുന്നു.വിഷയത്തിൽ പ്രതിധ്വനി ഇറക്കിയ പത്രക്കുറിപ്പ് ചുവടെ:
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സ്ഫോടനം നടന്ന ദിവസം തൊട്ട് ടെക്നോപാർക്കിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ഗേറ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും നിള ബിൽഡിങ്ങിൻറെ സൈഡിലുള്ള ഗേറ്റ് (വിക്കറ്റ് ഗേറ്റ് ) പൂട്ടുകയാണെന്നും ടെക്നോപാർക്ക് ചീഫ് സെക്യൂരിറ്റി ഓഫീസർ ജീവനക്കാരെ അറിയിച്ചു. കുറച്ചു നാൾ മുൻപും ഈ ഗേറ്റ് പൂട്ടാൻ ടെക്നോപാർക്കിൻറെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായിരുന്നു.
- കഴക്കൂട്ടത്തു നിന്നും കാൽനടയായി ടെക്നോപാർക്കിലേക്ക് എത്താനുള്ള എളുപ്പ മാർഗ്ഗമാണു നിള സൈഡ് ഗേറ്റ്. വാഹനങ്ങൾ ഈ ഗേറ്റ് വഴി കടത്തിവിടുന്നില്ല. ചെറിയ സാലറിയിൽ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മിക്കവരും ഇത് വഴി നടന്നാണ് ഓഫീസിൽ എത്തുക.
- ത്രീ ടയർ സുരക്ഷാ സംവിധാനമുള്ള (ഗേറ്റ്,ബിൽഡിങ്, ഓഫീസ്) ടെക്നോപാർക്കിലെ തന്നെ കനത്ത സുരക്ഷയുള്ള ഈ ഗേറ്റ് വഴി, ഓഫീസ് തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നവരെ മാത്രമാണ് ടെക്നോപാർക്കിലേക്ക് കടത്തി വിടാറുള്ളത്. എപ്പോഴും കുറഞ്ഞത് 2 സെക്യൂരിറ്റി ജീവനക്കാർ ഈ ചെറിയ ഗേറ്റിൽ ഉണ്ടാകും.
- കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകളും ചായ തട്ടുകളും ഹോസ്റ്റലുകളും ഈ പ്രദേശത്തുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നിരവധി ഐ ടി ജീവനക്കാർ ഈ പ്രദേശത്തെ സാധാരണക്കാർ നടത്തുന്ന ഈ റെസ്റ്റോറന്റകളെ ആശ്രയിക്കുന്നുണ്ട്.
- വിവിധ കമ്പനികളിലെ വനിതാ ഐ ടി ജീവനക്കാരാണ് ഈ പ്രദേശത്തെ ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും.
- ടെക്നോപാർക്ക് ക്യാമ്പസിനു അകത്തു കയറ്റാത്ത ഫുഡ് (സ്വിഗ്ഗി), മറ്റ് ഡെലിവറികൾ എല്ലാം ഇപ്പോൾ നിള സൈഡ് ഗേറ്റ് വഴിയാണ് ജീവനക്കാർ സ്വീകരിക്കുന്നത്.
- അതോടൊപ്പം ആ പ്രദേശത്തെ ചെറിയ റെസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റ് ഹൗസുകൾ എന്നിവയൊക്കെ നടത്തുന്ന സാധാരണക്കാരായ കുറെയധികം പേരുടെ ഉപജീവനവും വഴിമുട്ടും എന്നുറപ്പാണ്.
പുതിയ സുരക്ഷ പ്രശ്നങ്ങൾ ആ പ്രദേശത്തുണ്ടെങ്കിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ പോലീസിന്റെയും ടെക്നോപാർക്കിന്റെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ഐ ടി ജീവനക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന നിള സൈഡ് ഗേറ്റ് പൂട്ടിയ തീരുമാനം പുന:പരിശോധിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു