കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. യുവതിയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് സ്വദേശി കക്കുഴിയിൽ പുരയിൽ ഷംന, കണ്ണമംഗലം സ്വദേശി തയ്യിൽ സൈനുൽ ആബിദ്, വൈത്തിരി സ്വദേശി റിയാസ്, കർണാടക സ്വദേശി അബ്ദുൽ ഷഹദ് എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ പരിശോധനയിലാണ് 2.3 കിലോഗ്രാം സ്വർണം പിടികൂടിയത്. ദുബായിൽ നിന്നാണ് ഷംന എത്തിയത്. യുവതിയിൽ നിന്ന് മാത്രം ഒരു കിലോ 160 ഗ്രാം സ്വർണമാണ് പിടികൂടിയത്.
നാല് ക്യാപ്സൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ചാണ് യുവതി സ്വർണം കടത്തിയത്. ദുബായിൽ നിന്ന് തന്നെയാണ് റിയാസും എത്തിയത്.അടിവസ്ത്രത്തിന്റെയും ജീൻസിന്റെയും ഇലാസ്റ്റിക്കിൽ ഒളിപ്പിച്ച നിലയിൽ 331 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
കറിക്കത്തിയുടെ രൂപത്തിലാണ് അബ്ദുൾ ഷഹദ് സ്വർണം കടത്തിയത്. 579 ഗ്രാമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. സൈനുൽ അബിദിൽ നിന്ന് 282 ഗ്രാം സ്വർണമാണ് പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു