തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ടൗൺ ബ്രാഞ്ചിൽനിന്ന് ചോദ്യംചെയ്യലിന് ശേഷം ഇയാളെ കണ്ടല ബാങ്കിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഇവിടെ നിന്ന് അഖിൽ ജിത്തിനെ ഭാസുരാംഗന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യുന്നത്. ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കണമെങ്കിൽ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യണം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭാസുരാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെയാണ് ഇന്ന് മകന് അഖില്‍ജിത്തിനെ ഇ.ഡി. കണ്ടല സഹകരണ ബാങ്കിലേക്ക് വിളിച്ചുവരുത്തിയത്. ബാങ്കിലെ ലോക്കര്‍ തുറക്കാന്‍ പറ്റാതിരുന്നതിനാലാണ് അഖില്‍ജിത്തിനെ വിളിപ്പിച്ചതെന്നായിരുന്നു വിവരം. അഖില്‍ജിത്തിന്റെ ആര്.സി. ബുക്ക് ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. മുൻ സെക്രട്ടറിമാരുടെ വീട്ടിലും വ്യാപക പരിശോധന നടത്തി.
കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു