ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായല്‍ ഘോഷ്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പായല്‍ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി കുറിച്ചു.
‘ഷമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’- പായലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അതേസമയം, പായലിന്റെ അഭ്യര്‍ത്ഥനയോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1992ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഒരു ബോളിവുഡ് നടിയാണ് പായല്‍ ഘോഷ്. സെന്റ് പോള്‍സ് മിഷന് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ സ്കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി.ചന്ദ്രശേഖര്‍ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ച പായല്‍, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാര്‍ട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണിപ്പോള്‍ പായല്‍ ഘോഷ്.
2023 ഐസിസി ഏകദിന ലോകകപ്പില്‍ ഉഗ്രന്‍ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും ഷമിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെയാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ബോളിവുഡ് നടി രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു