തിരുവനന്തപുരം: സർവീസിൽ ഇരിക്കെ മരണപ്പെട്ട തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ ഹിരൺരാജിന്റെ കുടുംബത്തിന് തിരുവനന്തപുരം റൂറൽ ജില്ലാ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി അഡ്വ.ഡി കെ മുരളി എംഎൽഎ വിതരണം ചെയ്തു .
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഡി ഷിബുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പി എം കെ സുൽഫിക്കർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്ത്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി ജെ ലിസി, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എൻ ഷാഫി, ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് , സംസ്ഥാന നിർവാഹക സമിതി അംഗം ഷാൻ എസ് എസ് , കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ഷിജു റോബർട്ട്,തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു റ്റി, പുലിപ്പാറ വാർഡ് മെമ്പർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
read also കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്: എൻ ഭാസുരാംഗനെ സിപിഐ പുറത്താക്കി
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സെക്രട്ടറി വിനു ജി വി സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റിയംഗം വൈശാഖൻ സതീശൻ അനുസ്മരണം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു