റായ്പുർ: ഛത്തീസ്ഗഡിൽ ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളയാൾ പിടിയിൽ. ഉത്തർപ്രദേശ് എടിഎസിന്റെയും (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) ഛത്തീസ്ഗഢ് പോലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്.
ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനാണ് സുപെല പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്ന് പിടിയിലായതെന്ന് ദുർഗ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
യുപി തീവ്രവാദ വിരുദ്ധ സേന (എടിഎസ്) യൂണിറ്റ് ദുർഗിലെത്തിയാണ് ഛത്തീല്ഗഢ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ദുർഗ് പൊലീസ് വാജിഹുദ്ദീനെ യുപി എടിഎസിന് കൈമാറിയെന്നും കോടതി നടപടികൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, സ്റ്റുഡന്റ്സ് ഓഫ് അലിഗഢ് യൂണിവേഴ്സിറ്റി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഭീകരസംഘടനയായ ഐഎസിന്റെ ആശയത്തെ പിന്തുണയ്ക്കുന്നയാളാണെന്നും വാജിഹുദ്ദീൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഐസിസ് പ്രവർത്തകനായ മുഹമ്മദ് റിസ്വാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു