മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തകര്‍ത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്സ് 37.2 ഓവറില്‍ 179 റണ്‍സിന് ഓള് ഔട്ടായി. സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് ടീമിന്റെ വിജയശില്‍പ്പി. ഈ തോല്‍വിയോടെ നെതര്‍ലന്‍ഡ്സ് സെമി ഫൈനല്‍ കാണാതെ പുറത്തായി. എട്ടാം സ്ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട് ചാമ്ബ്യന്‍സ് ട്രോഫിക്കു യോഗ്യത നേടി.
41 റൺസെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. 163 ന് ആറുവിക്കറ്റ് എന്ന സ്കോറിൽ നിന്ന് 179 റൺസിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. 16 റൺസിനിടെ അവസാന നാലുവിക്കറ്റുകളാണ് ഇംഗ്ലണ്ട് ബൗളേഴ്സ് എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിനായി മോയിൻ അലിയും ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്സ് ഒരുവിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. തകർപ്പൻ സെഞ്ചുറി നേടിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെയും അർധസെഞ്ചുറി നേടിയ ഡേവിഡ് മലാന്റെയും ക്രിസ് വോക്സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. 84 പന്തിൽ ആറ് വീതം ഫോറും സിക്സും നേടി 108 റൺസെടുത്താണ് സ്റ്റോക്സ് ക്രീസ് വിട്ടത്.
നെതര്‍ലന്‍ഡ്സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആര്യന് ദത്ത്, ലോഗന് വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു