കൊല്ലം ബാർ അസോസിയേഷൻ അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ ബാർ അസോസിയേഷൻ T20 ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാമത് മത്സരങ്ങൾ ഇന്ന് ആശ്രാമം മൈതാനത്തു ആരംഭിച്ചു. രാവിലെ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ശ്രിമതി ജെ. ചിഞ്ചുറാണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ബൗളിങ്ങിനെ നേരിട്ട് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ശ്രി വി. ഉദയകുമാർ ബാറ്റ് ചെയ്തു മത്സരങ്ങൾക്കു തുടക്കം കുറിച്ചു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ സ്വാഗതം പറഞ്ഞു. സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി, അഡ്വ. അനുപ് മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു. കെ.ബി.എ സ്പോർട്സ് ക്ലബ് ചെയർമാൻ അഡ്വ. വിനോദ്.വി അധ്യക്ഷത വഹിച്ചു.
Read also:ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആന്സി സോജന് മണപ്പുറത്തിന്റെ ആദരം
കേരളത്തിലെ പതിനാറു ബാർ അസോസിയേഷനുകളുടെ ടീമുകൾ കൊല്ലത്തു നവംബർ 7 മുതൽ 12 വരെ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നവംബർ 12 നു ഫൈനൽ മത്സരങ്ങൾ കൂടാതെ കേരള ജുഡീഷ്യൽ ഓഫീസർസ് ടീമും കൊല്ലം ബാർ അസോസിയേഷൻ വെറ്ററൻസ് ടീമും തമ്മിൽ സൗഹൃദ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കായിക രംഗം നൽകുന്ന പ്രാധാന്യം തിരിച്ചറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ശ്രിമതി ചിഞ്ചു റാണി പറഞ്ഞു. വിവിധ മേഖലകളിൽ അഭിഭാഷകർ നേതൃത്വം നൽകുന്നത് പോലെ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തി. ജേതാക്കൾക്ക് അഡ്വ. ഉമയനെല്ലൂർ കെ. രാമചന്ദ്രൻ നായർ സ്മാരക ട്രോഫി സമ്മാനിക്കുന്നതാണ്. റണ്ണേഴ്സ് അപ് ആകുന്നവർക്കു അഡ്വ. കെ. ഗോപീഷ് കുമാർ സ്മാരക ട്രോഫി സമ്മാനിക്കുന്നതാണ്. അഡ്വ മയ്യനാട് കെ. ബാലകൃഷ്ണൻ സ്മാരക ട്രോഫി ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന് സമ്മാനിയ്ക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു