തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. തിങ്കളാഴ്ച 70 കോടി അനുവദിച്ചതിന് പിന്നാലെയാണ് 30 കോടി രൂപ കൂടി അനുവദിച്ചത്.
കെ.എസ്.ആർ.ടി.സിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പണം അനുവദിച്ചത്.
രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ നൽകിയത് 9796 കോടി രൂപയാണ്.
നാലു മാസത്തെ ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തെ തുകയായ 1600 രൂപ ഉടൻ വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. 900 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. മസ്റ്ററിംഗ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മാസം തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും ഏഴര വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളതെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു