തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ എം.പി എ.സമ്പത്തിനെ നീക്കി. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി.
മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടി തൃപ്തി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്.
ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടി.കെ രാമകൃഷ്ണന്റെ അഡീഷണൽ സെക്രട്ടറിയായി ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു