കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. ബിജെപി നേതാവ് ശുഭദീപ് മിശ്ര എന്ന ദീപു മിശ്രയാണ് കൊല്ലപ്പെട്ടത്. കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടി കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
ബങ്കുര ജില്ലയിലെ നിധിരാംപൂര് ഗ്രാമത്തിലാണ് സംഭവം. ഏഴുദിവസം മുമ്പ് വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസം തുടങ്ങിയ ശുഭദീപ് ചൊവ്വാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം. ഒരു സ്ത്രീയുമായി ശുഭദീപിന് ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ യുവതിയുടെ കുടുംബാംഗങ്ങളാണെന്നും നാട്ടുകാർ ആരോപിച്ചു.
കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ വര്‍ഷം ശുഭദീപ് മിശ്ര ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു