ഡീപ്‌ഫേക്ക് വീഡിയോയ്‌ക്കെതിരെ പ്രതികരിച്ച നടി രശ്മിക മന്ദാനയെ അഭിനന്ദിച്ച് മൃണാല്‍ താക്കൂര്‍. പലരും പ്രതികരിക്കാന്‍ മടിച്ചു നില്‍ക്കുന്നിടത്ത് രശ്മിക സംസാരിക്കാന്‍ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് നടി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്ചതു.
‘ഈ വിഷയം ഒരു ചര്‍ച്ചയാക്കി മാറ്റാന്‍ രശ്മികയ്ക്ക് സാധിച്ചു. ഇത്തരം കാര്യങ്ങളെ അവലംബിക്കുന്ന ആളുകളോട് ലജ്ജ തോന്നുന്നു, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യന്നവര്‍ക്ക് ഒരു ബോധവും ഇല്ല എന്നാണ് മനസിലാക്കേണ്ടത്. ഈ പ്രശ്‌നത്തിനെതിരെ ഉറച്ച ശബ്ദമായതിന് രശ്മിക മന്ദാനയ്ക്ക് നന്ദി, കാരണം ഈ കാഴ്ച കണ്ടിട്ടും ഞങ്ങളില്‍ പലരും നിശബ്ദത പാലിക്കാനാണ് ശ്രമിച്ചത്,’ നടി കുറിച്ചു.
‘ഓരോ ദിവസവും സ്ത്രീ അഭിനേതാക്കളുടെ മോര്‍ഫ് ചെയ്ത, എഡിറ്റ് ചെയ്ത വീഡിയോകള്‍ അനുചിതമായ ശരീരഭാഗങ്ങളിലേക്ക് ചേര്‍ത്തുവെച്ച് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഈ സമൂഹം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത് നമ്മള്‍ ‘വെള്ളിത്തിരയില്‍’ നടിമാരായിരിക്കാം. എന്നാല്‍ അതിനപ്പുറം നമ്മള്‍ ഓരോരുത്തരും മനുഷ്യരാണ്, എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത് നിശബ്ദരാകരുത്, ഇത് അതിനുള്ള സമയമല്ലെന്ന് മൃണാല്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു