സമീപകാലത്ത് വന്‍ വിജയനേടിയ ചിത്രമാണ് ആര്.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ന് നിഗം, മഹിമാ നമ്പ്യാര്‍ എന്നിവരുടെ കഥാപാതങ്ങള്‍ക്കും ഏറെ സ്വീകാര്യതവര്ദ്ധിച്ചു. ഇരുവരും വീണ്ടും മറ്റൊരു സിനിമയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്.
ലിറ്റില്‍ ഹാര്‍ട്സ് എന്ന ചിത്രത്തിലാണ് ഷെയ്നിന്റെ നായികയായി മഹിമ എത്തുന്നത്.
ഇതിന്റെ സന്തോഷം ഷെയ്ന് പങ്കുവച്ചിട്ടുമുണ്ട്.ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങള്‍ ഏവറര്ക്കും പ്രിയപ്പെട്ടതായിതീരുമെന്ന് ഞാന്‍ കരുതുന്നു…’, എന്നാണ് ഷെയ്ന് കുറിച്ചത്. പിന്നാലെ ആശംസയുമായി ആരാധകരും രംഗത്തെത്തി. ആര്‍ഡിഎക്സ് കഥാപാത്രങ്ങളായ മിനിയും റോബര്‍ട്ടും ഇതിലെങ്കിലും ഒന്നിക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്.
എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്സ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ ആണ് നിര്‍മാണം. ഇവരുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ കൂടിയാണിത്. ഷെയ്ന് നിഗം നായകനാകുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്യാന്‍ ശ്രീനിവാസന്, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനഘ, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തും.
ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം ആയിരുന്നു ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഷെയ്ന്- മഹിമ ജോഡിയുടെ ഗാനരംഗം ഏറെ ഹിറ്റാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു