കൊച്ചി: അര നൂറ്റാണ്ടിലേറെയായി ഇന്ത്യയിൽ ജനപ്രിയ ഫാഷൻ ബ്രാൻഡായ ഫാബ്ഇന്ത്യ വരുന്ന ദീപാവലിയോട് അനുബന്ധിച്ച് പുതിയ കളക്ഷൻ അവതരിപ്പിച്ചു. ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും പ്രതിഫലനം കൂടിയാണ് പുതിയ കളക്ഷൻ. സമകാലിമ കാലഘട്ടത്തിൽ ഇന്ത്യൻ പൈതൃകത്തെ ഉൾപ്പെടുത്തി കൊണ്ട് ആഘോഷങ്ങളെ മനോഹരമാക്കാൻ കാലാതീതപ്പെട്ട ‘സാരി വർക്ക്’ പോലുള്ള എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച കുർത്തകൾ, ബ്രോക്കേഡ് ട്രിമ്മുകളുള്ള ഖാരി പ്രിന്റുകൾ, അതിശയിപ്പിക്കുന്ന ബനാറസി, മഹേശ്വരി, ചന്ദേരി സിൽക്ക് സാരികൾ എന്നിവയും ഉൾപ്പെടിത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു