ന്യൂഡല്‍ഹി: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് കളി തീരാന്‍ 53 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
തുടരെ വിക്കറ്റ് വീണെങ്കിലും ബംഗ്ലാദേശിനു ജയിക്കാനായി. 101 പന്തില്‍ 12 ഫോറുകളടക്കം 90 റണ്ണെടുത്ത നജ്മുള്‍ ഹുസൈന് ഷാന്റോ, 65 പന്തില്‍ രണ്ട് സിക്സറും 12 ഫോറുമടക്കം 82 റണ്ണെടുത്ത നായകന് ഷാക്കിബ് അല്‍ ഹസന് എന്നിവരാണു ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിച്ചത്.
നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 41 റണ്‍സ് വീതമെടുത്ത പതൂം നിസംഗയും സമരവിക്രമയും ലങ്കന്‍ സ്കോറിന് അടിത്തറ പാകി.
ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിനും മത്സരം സാക്ഷിയായി. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. ആറാം വിക്കറ്റില്‍ അസാലങ്ക ധനഞ്ജയ കൂട്ടുകെട്ട് നേടിയ 76 റണ്ണാണ് ലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.
തന്‍സിം ഹസന്, ഷാക്കിബ് ബംാദേശിനായി മൂന്ന് വിക്കറ്റെടുത്തു. ഷാക്കിബ് അല്‍ ഹസനാണു മത്സരത്തിലെ താരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു