ന്യൂഡല്‍ഹി: മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായും ഛത്തീസ്ഗഡിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ ആദ്യ ഘട്ടമായും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.
ചത്തീസ്ഗഡില്‍ 90 നിയമസഭാ മണ്ഡലങ്ങളാണുളളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, കാത്തിരുപ്പ് സ്ഥലം, ജല സൗകര്യമുള്ള ടോയ്ലറ്റ്, വെളിച്ചത്തിനുള്ള ക്രമീകരണം എന്നിവ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും.
അതേസമയം, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ്, ബി.ജെ.പി, മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും.കോണ്‍ഗ്രസ് ഏഴാമത്തെയും അവസാനത്തെയും പട്ടിക പുറത്തിറക്കുകയും 21 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഇന്നലെ രാത്രി പ്രഖ്യാപിക്കുകയും ചെയ്തു.
ബിജെപി ബാക്കിയുള്ള 3 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി 26 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ബഹുജന്‍ സമാജ് പാര്‍ട്ടിയും ഇന്നലെ രാത്രി വൈകി 26 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















