ടെല്‍ അവീവ്: വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി ഇസ്രായേല്‍. ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിനെയാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. ‘ഗാസയ്ക്കുമേല്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണ്’ എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഒരു ഇസ്രയേലി റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിനിടെയായിരുന്നു എലിയാഹുവിന്റെ വിവാദ പരാമര്‍ശം. ഗാസയില്‍ അണുബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ‘അതുമൊരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രസ്താവനയെ നെതന്യാഹു തിരുത്തുകയായിരുന്നു.
മന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്നും തങ്ങൾ നിരപരാധികളെയല്ല ലക്ഷ്യം വയ്ക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ മന്ത്രിസഭയിൽനിന്നും എലിയാഹുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് അനുവദിക്കുന്നതിനെതിരെയും എലിയാഹു അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. ‘നാസികളുടെ മാനുഷിക സഹായം ഞങ്ങള്‍ കൈമാറില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. പാലസ്തീനികള്‍ക്ക് അയര്‍ലാന്‍ഡിലേക്കോ മരുഭൂമികളിലേക്കോ പോകാമെന്നും ഗാസയിലെ രാക്ഷസന്മാര് അവരുടെ വഴി സ്വയം കണ്ടെത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു