ബംഗളൂരു: കർണാടകയിലെ ബന്ദിപൂർ വനത്തിൽ വേട്ടക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീമനബീഡ് സ്വദേശി മനു(27) ആണ് മരിച്ചത്.
മാൻവേട്ടയ്ക്കിറങ്ങിയവരുമായാണ് ഏറ്റുമുട്ടലുണ്ടായത്. 10 അംഗ സംഘമാണ് വേട്ട നടത്തിയത്. ഇവരിൽ ഒരാൾ വനപാലകരുടെ പിടിയിലായി. എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി വനത്തിനുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക പൊലീസിന് വിവരം ലഭിച്ചത്. വനത്തിലെ എന്‍ട്രി പോയിന്റിലും എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണം ലഭിക്കുന്നത്.
മാന്‍വേട്ടയ്ക്കിറങ്ങിയ പത്തംഗസംഘത്തെ രാത്രി പട്രോളിംഗിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേട്ടക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വേട്ടക്കാര്‍ തിരിച്ചും വെടിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് മനു കൊല്ലപ്പെടുന്നത്. പത്തംഗസംഘത്തിലെ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. ബാക്കി എട്ടുപേര്‍ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















