തിരുവനന്തപുരം: എഴുത്തുകാരൻ രാഷ്ട്രീയം കൂടി കലരുന്നവനാകണമെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ. ഞാനും എന്റെ കവിതയും എന്ന വിഷയത്തിൽ നിയമസഭാ പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ എഴുത്തുകാർക്കും സജീവ രാഷ്ട്രീയമുണ്ടാകണം. എഴുത്തുകാർക്ക് രാഷ്ട്രീയമുണ്ടാകുന്നത് തെറ്റല്ല. രാഷ്ട്രീയ പ്രവർത്തനമെന്നത് ഏറ്റവും വലിയ സാംസ്കാരിക പ്രവർത്തനമാണ്. മാറ്റങ്ങളുടെ കൊടുങ്കാറ്റുകൾക്ക് തിരികൊളുത്തിയ പി. കൃഷ്ണപിള്ളയെപ്പോലുള്ള പ്രമുഖർ ജീവിച്ചിരുന്ന മണ്ണാണ് കേരളമെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വായനയെക്കുറിച്ചും വായനശാലകളുടെ ദുരവസ്ഥയെക്കുറിച്ചും കവി ഉത്കണ്ഠ പങ്കുവച്ചു. വായന വേണ്ടവിധത്തിൽ പരിപോഷിപ്പിക്കപ്പെടുന്നില്ല. എന്നാൽ ന്യൂനപക്ഷം ഇപ്പോഴും വായനയെ സ്നേഹിക്കുന്നുണ്ടെന്നറിയുന്നത് സന്തോഷം നൽകുന്നതാണ്.
ചെറിയ എഴുത്തുകാരനാണെങ്കിലും വലിയ എഴുത്തുകാരനാണെങ്കിലും അവരുടെ എഴുത്തിൽ ആത്മാവിന്റെ വെളിച്ചമുണ്ടോയെന്നതിൽ ഇന്ന് ഗൗരവപൂർണമായ പരിശോധന ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു