തിരുവനന്തപുരം: എഴുത്ത് അനുഭവങ്ങളുടെ മാത്രം കലയല്ലെന്നും ആർക്കും എഴുത്തിലേക്ക് പെട്ടെന്ന് കടന്നു വരാനാകില്ലെന്നും ഇ. സന്തോഷ് കുമാർ. എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം എന്ന സെഷനിൽ എഴുത്തിന്റെ രസതന്ത്രം എന്ന വിഷയത്തിൽ പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരം അധ്വാനിക്കുന്ന സൃഷ്ടികളാണ് പിന്നീട് വലിയ നോവലുകളും മറ്റുമായി മാറുന്നത്. വായന തന്നെയാണ് എഴുത്തിലേക്കുള്ള ഏറ്റവും വലിയ പരിശീലനം. എന്നാൽ ഒരാളെ എഴുത്തിലേക്ക് കൊണ്ടുവരുന്നത് നമ്മുടെ പരിസരവും സാമൂഹികാന്തരീക്ഷവുമാണ്. പല ആളുകളിൽ നിന്ന് കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യങ്ങൾ യുക്തിപരമായി അവതരിപ്പിക്കുകയാണ് എഴുത്തുകാർ ചെയ്യുന്നത്. 25 വർഷം മുമ്പ് എഴുതിയിരുന്നത് പോലെയാകില്ല ഇപ്പോഴത്തെ എഴുത്തുകളെന്നും ഇ. സന്തോഷ് കുമാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു