അഹമ്മദാബാദ്: ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയോട് 33 റണ്‍സിന് തോറ്റതോടെ ഇംഗ്ലണ്ട് പുറത്തായി.
ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ ബെൻസ്റ്റോക്സും (90 പന്തിൽ 64), ഡേവിഡ് മാലാനും (64 പന്തിൽ 50 ) അർധ സെഞ്ചുറി നേടി.
ഓസ്ട്രേലിക്കായി ആദം സാംപ 10 ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അവസാന ഓവറുകളിൽ ക്രിസ് വോക്സും ആദിൽ റഷീദും നടത്തിയ ചെറുത്തുനിൽപാണ് ഇംഗ്ലണ്ടിന്റെ തോൽവി ഭാരം കുറച്ചത്. വോക്സ് 32 റൺസും ആദിൽ റഷീദ് 20 റൺസും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയ മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിലാണ് 49.3 ഓവറിൽ 286 റൺസ് നേടിയത്. മാർനസ് ലബുഷെയ്ൻ (83 പന്തിൽ 71) റൺസെടുത്തു. കാമണറൂൺ ഗ്രീൻ (52 പന്തിൽ 47), സ്റ്റീവ് സ്മിത്ത് (52 പന്തിൽ 44) മാർകസ് സ്റ്റോയ്നിസ് (32 പന്തിൽ 35) എന്നിവരാണ് പ്രധാന സ്കോറർമാർ.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റുമായി തിളങ്ങി. മാര്‍ക്ക് വുഡും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു