ബാംഗളൂര്‍: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് ജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ 21 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ആറ് വിക്കറ്റ നഷ്ടത്തില്‍ 401 റണ്‍സ് നേടി. മത്സരത്തില്‍ മഴ രണ്ട് തവണ തടസം സൃഷ്ടിച്ചു. 25.3 ഓവറില്‍ 200/1 എന്ന നിലയില്‍ പാകിസ്ഥാന് നില്‍ക്കുമ്ബോള്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
81 പന്തില്‍ 11 സിക്സും 8 ഫോറും അടക്കം 126 റണ്‍സ് നേടിയ ഫകര്‍ സമനും 66 റണ്‍സുമായി നിന്ന ബാബര്‍ അസമുമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അബ്ദുള്ള ഷഫീക്കിനെ രണ്ടാം ഓവറില്‍ നഷ്ടമാകുമ്ബോള്‍ പാക് സ്കോര്‍ 6 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റില്‍ 194 റണ്‍സാണ് പാകിസ്ഥാന് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് നേടിയിരുന്നു. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ടീം സ്കോർ 400 കടക്കുന്നത്. ഡൽഹിയിൽ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്ക 428 റൺസ് നേടിയിരുന്നു.
ഓൾറൗണ്ടർ രച്ചിൻ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ചുറിയും (108), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ നേടിയ അർധ സെഞ്ചുറിയുമാണ് (95) കിവീസ് ഇന്നിംഗ്സിന് കരുത്തായത്. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് രവീന്ദ്ര നേടിയത്. 94 പന്തിൽ 15 ഫോറും ഒരു സിക്സും അടിയതായിരുന്നു ഇന്നിംഗ്സ്.
പരിക്കിൽ നിന്നും മുക്തനായി എത്തിയ വില്യംസണും മികച്ച താളത്തിലായിരുന്നു. 10 ഫോറും രണ്ട് സിക്സും നേടിയ വില്യംസൺ 79 പന്തുകൾ നേരിട്ടാണ് 95 റൺസ് നേടിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസ് നേടി.
മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സ് (41), മാർക്ക് ചാപ്മാൻ (39), ഡാരൽ മിച്ചൽ (29) എന്നിവർ കൂടി തിളങ്ങിയതോടെ സ്കോർ 400 കടക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ പാക്കിസ്ഥാൻ എട്ട് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. എട്ട് പോയിന്റുള്ള ന്യൂസിലൻഡ് ആണ് നാലാം സ്ഥാനത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു