തിരുവനന്തപുരം: ഷിലു ജോസഫ് രചിച്ച ‘പോത്താനി കടവിലെ പെണ്ണുങ്ങൾ’ എന്ന ചെറുകഥാസമാഹാരം, കേരള നിയമസഭ പുസ്തകോത്സവത്തിൽ വച്ച് , ബഹു.മന്ത്രി ആർ ബിന്ദു സംവിധായകൻ സലാം ബാപ്പുവിന് നൽകി പ്രകാശനം നിർവഹിച്ചു.
എഴുത്തിന്റെ വിമോചനപരമായ സാധ്യകൾ വീണ്ടെടുക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. വിർജീനിയ വൂൾഫിനെ പോലെ ലോകസാഹിത്യത്തിൽ പലരും എഴുത്തുകളിലൂടെ സ്ത്രീകൾ നേരിടുന്ന പരിമിതികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകളെ ചുരുക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. ഒരു ഗ്രാമീണ പരിസരത്തെ സ്ത്രീ ജീവിതങ്ങളുടെ പരിമിതികളും കരുത്തുമാണ് ഷിലു ജോസഫ് തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു