തിരുവനന്തപുരം: ലോകത്തോട് പറയാനുള്ളതിന്റെ അളവ് കൂടുന്നതനുസരിച്ച് സാഹിത്യകാരന്മാർ കളങ്ങൾ മാറ്റുന്നുണ്ടെന്ന് എഴുത്തുകാരി ഡോ. ഖദീജാ മുംതാസ്. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ സെഷനിൽ ‘കളങ്ങൾ മാറുന്ന സാഹിത്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കവികൾ കവിതയിൽ നിന്നും കളം മാറി നോവൽ എഴുതുന്നു, ചില ചെറുകഥാകൃത്തുക്കൾ ചരിത്ര പുസ്തകങ്ങൾ എഴുതുന്നു. എഴുത്തുകാർക്ക് സൗന്ദര്യാത്മകമായും സർഗാത്മകമായും നീതിബോധത്തോടെയും എഴുതാൻ കഴിയും. പക്ഷെ നീതിബോധമില്ലാത്ത എഴുത്തുകൾ ശരിയായ രീതിയിൽ സ്വീകരിക്കപ്പെടില്ല. തന്റെ പുസ്തകങ്ങളിൽ മതം ഒരു വിഷയമാകുന്നുണ്ടെന്നും ഡോ. ഖദീജാ മുംതാസ് പറഞ്ഞു.
രാജ്യത്തെ നിലവിലെ ഹിന്ദുത്വ രാഷ്ട്രീയം, ഗാന്ധി വധം, ഏകീകൃത സിവിൽ കോഡ്, മുസ്ലിം സമുദായത്തിലെ പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങൾ വായനക്കാരിലെത്തിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ഡോ. ഖദീജാ മുംതാസ് സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു