‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’ മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: രാഷ്ട്രീയ സാമ്പത്തിക രംഗത്തെ വിദഗ്ധൻ പരകാല പ്രഭാകർ രചിച്ച ‘The Crooked Timber of New India’ എന്ന പുസ്തകത്തിന്റെ വിവർത്തനം ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. പുസ്തകം എം.സ്വരാജിന് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം നിർവഹിച്ചു.  

ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം വിമർശനാത്മകമായി അവതരിപ്പിക്കുന്ന പുസ്തകമാണ് പരകാല പ്രഭാകറിന്റെ ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’യെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ തുറന്ന അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തികളും പുസ്തകങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വർത്തമാന ഇന്ത്യയിൽ നാം ശ്രദ്ധിക്കേണ്ട ശബ്ദമാണ് പരകാല പ്രഭാകറിന്റേതെന്ന് എം.സ്വരാജ് അഭിപ്രായപ്പെട്ടു. വഞ്ചിക്കപ്പെട്ട രാജ്യത്തെ ഒരു പൗരന്റെ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു