കൊല്ലം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകൾ നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഫോണിൽ സേവ് ചെയ്ത ശേഷം പ്രതി എഐ ടൂളുകൾ ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കുകയും ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്യുകയുമായിരുന്നു.
Read also : ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ തയാറെന്ന് പ്രിയങ്ക് ഖാർഗെ
കൊല്ലം റൂറല്‍ പൊലീസിൻ്റെ നിർദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്റ്റേഷനില്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് സൈബര്‍ സെൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു