ന്യൂഡല്‍ഹി: അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഒരേ ശമ്പളം നല്‍കാനാവില്ലെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി.സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ്. ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും മറ്റ് ഏതാനും വ്യക്തികളുമാണ് പുന:പരിശോധന ഹരജികള്‍ സമര്‍പ്പിച്ചത്.
ഏപ്രില്‍ 26നായിരുന്നു നേരത്തെയുള്ള സുപ്രീംകോടതി വിധി. സര്‍ക്കാര്‍ ആശുപത്രികളിലെ അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഒരേ ശമ്പളം നല്‍കണമെന്ന് 2012ല്‍ ഗുജറാത്ത് ഹൈകോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഒരേ ശമ്പളം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചത്.
Read also:കോടതിയിൽ ‘മൈ ലോഡ്’ എന്ന് അഭിസംബോധന: അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി
ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നേരത്തെ വിധി പറഞ്ഞത്. ആയുര്‍വേദ ചികിത്സകരുടെ പ്രാധാന്യം അംഗീകരിച്ച് തദ്ദേശീയമായ ബദല്‍ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, അതേസമയം ഇരുവിഭാഗം ഡോക്ടര്‍മാരും ഒരുപോലെ ശമ്പളം നല്കാവുന്ന ഒരേ ജോലിയല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളിലും പരിക്കുകളേൽക്കുമ്പോഴും അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാൻ കഴിയുന്നത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കാവില്ല.
എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ നടത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനും ആയുര്‍വേദക്കാര്‍ക്ക് കഴിയില്ല. ഒരു ചികിത്സാ സമ്ബ്രദായം മറ്റൊന്നിന് മുകളിലാണെന്ന് നാം മനസ്സിലാക്കരുത്. വൈദ്യശാസ്ത്രത്തിലെ ഈ രണ്ട് ശാഖകളുടെയും ആപേക്ഷികമായ മെച്ചം കണക്കാക്കേണ്ട ബാധ്യത കോടതിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു