കാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ അജ്ഞാതര്‍ പീഡിപ്പിച്ച സംഭവം; സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

വാരണാസിയില്‍ കോളജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ അജ്ഞാതര്‍ പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.

 

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഒരു വിദ്യാര്‍ത്ഥിക്ക് നിര്‍ഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

  

Read also:യു പി യിൽ കോളജ് വിദ്യാർത്ഥിനി അജ്ഞാതരുടെ പീഡനത്തിന് ഇരയായതിൽ വിദ്യാർഥി പ്രതിക്ഷേധം

   

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ അക്രമി സംഘം തന്നെ കടന്നു പിടിക്കുകയും വായില്‍ ചുംബിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

  

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു