ലക്നൗ ∙ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കോളജ് ക്യാംപസില്‍ വിദ്യാര്‍ഥിനി അജ്ഞാതരുടെ പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ഐഐടി – ബിഎച്ച്യു) ക്യാംപസിലെ നൂറുകണക്കിനു വിദ്യാർഥികളാണു സമരം ചെയ്യുന്നത്.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ പിന്നാലെ ബൈക്കിലെത്തിയ മൂന്നു പേര് ഉപദ്രവിച്ചെന്നാണു പരാതി. സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തടയുകയും വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വിദ്യാർഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും ചിത്രങ്ങളും വിഡിയോയും പകർത്തുകയും ചെയ്തു.
Three men on a bullet ambushed an IIT BHU student walking with her male friend in BHU campus, Varanasi. The men forcibly kissed the girl student, undressed and recorded her. She was held captive for 10-15 minutes. Hundreds of students of IIT BHU are now staging protest. pic.twitter.com/UVqTlHhAYc
— Piyush Rai (@Benarasiyaa) November 2, 2023
15 മിനിറ്റിനുശേഷം വിദ്യാർഥിനിയെ പോകാൻ അനുവദിച്ചു. ഹോസ്റ്റലിലെത്തിയ വിദ്യാർഥിനി ഫോണിൽ പൊലീസിനെ വിളിച്ചു പരാതി പറയുകയായിരുന്നു. ക്യാംപസിനു പുറത്തുള്ളവരാണ് അക്രമികളെന്നും പുറമേനിന്നുള്ളവർ പ്രവേശിക്കുന്നതു നിരോധിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഐഐടി, ബിഎച്ച്യു ക്യാംപസുകളെ വേർതിരിച്ചു പ്രത്യേക മതിൽ വേണമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ക്യാംപസിൽ വിദ്യാര്‍ഥികള്‍ക്കു സുരക്ഷ ഒരുക്കണമെന്നും പൊലീസിന്റെയും കോളജ് അധികൃതരുടെയും ഭാഗത്തുനിന്നു കർശന നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ‘‘ആളുകളുടെ പ്രവേശനം നിയന്ത്രിച്ച്, അടച്ചുറപ്പുള്ള ക്യാംപസിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തും. സുരക്ഷ ശക്തമാക്കുകയും കൂടുതൽ സിസിടിവി സ്ഥാപിക്കുകയും ചെയ്യും’’– ബിഎച്ച്യു റജിസ്ട്രാർ പ്രസ്താവനയിൽ വ്യക്തമാക്കി. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ വിദ്യാർഥികളുടെ സഞ്ചാരം നിയന്ത്രിക്കാനും നീക്കമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു