ചാലക്കുടി: ആന്ധ്രയിൽ നിന്നും ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം ജില്ല തൃക്കാക്കര നോർത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്നു (41)വിനെയാണ് ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില വരും. കാറില്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പൊലീസ് പിന്തുടരുന്നതിനിടെ കാറില്‍ നിന്നു എടുത്തുചാടി രക്ഷപ്പെട്ടു.
പോലീസ് പിന്തുടരുന്നതിനിടെ സംഘം ഇട റോഡുകളിലൂടെയടക്കം സഞ്ചരിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ കൊരട്ടി ദേശീയ പാത കൊട്ടിയടച്ച് പൊലീസ് സംഘം കാര്‍ പിടികൂടുകയായിരുന്നു.
കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നും ഓടിപ്പോയ യുവാവിനെ പറ്റിയും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു