ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തില്‍ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളുമുണ്ടെന്നും അധികൃതർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 32,000 പേർക്ക് മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടന്ന കൂട്ടക്കൊലപാതകങ്ങളിൽ 256 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യം മന്ത്രാലയം അറിയിച്ചു. 1,100 കുട്ടികളടക്കം 2000ത്തോളം പേരെ ഗസ്സയിൽ നിന്ന് കാണാതായിരിക്കുന്നത്. ഇവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട് അവിശിഷ്ടങ്ങളിൽ കിടക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയാതെ കിടക്കുകയാണ്.
ഇതേ കാലയളവിൽ ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം 131 ഫലസ്തീനികളെ കൊന്നതായാണ് വിവരം. 2000 പേരാണ് വെസ്റ്റ് ബാങ്കിൽ പരിക്കേറ്റവർ. ഒക്ടോബറിലെ കൊലപാതകങ്ങളോടെ വെസ്റ്റ് ബാങ്കിൽ ഈ വർഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 343 ആയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു