പൊന്മുടി: തിരുവനന്തപുരത്തെ പൊന്മുടിയില് നാലു ദിവസമായി നടന്ന 28-ാമത് സീനിയര്‍, 14-ാമത് ജൂനിയര്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള 250ഓളം സൈക്കിളിസ്റ്റുകളാണ് വരുന്ന പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷന് ട്രയല്‍സായ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിച്ചത്. സ്പോര്ട്ട്സിനോടുള്ള പ്രതിബദ്ധത ഭാഗമായി കേരളത്തിന്റെ കായിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ചാമ്പ്യന്‍ഷിപ്പുമായി സഹകരിച്ചു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായി. വനിത വിഭാഗത്തില്‍ വിജയികളായവരെ ആദരിച്ചത് ചടങ്ങില്‍ ശ്രദ്ധേയമായി. വിജയികള്‍ക്ക് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് മെഡലുകള്‍ വിതരണം ചെയ്തു. ഇന്തോനേഷ്യയ്ക്കാണ് സ്വര്‍ണം. ഉസ്ബെക്കിസ്ഥാന് വെള്ളിയും ചൈനീസ് തായ്പേയി വെങ്കലവും കരസ്ഥമാക്കി.
സ്പോര്‍ട്ട്സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐഎഎസ്, സൈക്കിളിങ് ഫെഡറേഷന് ട്രഷററും കേരള സൈക്കിളിങ് അസോസിയേഷന് പ്രസിഡന്റുമായ സുധീഷ് കുമാര്‍, മുത്തൂറ്റ് ഗ്രൂപ്പ് സ്റ്റാഫ് അംഗങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈക്കിളിങ് ഉദ്യോഗസ്ഥര്‍, പ്രമുഖ കായിക താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൈക്കിളിങ് ഫെഡറേഷന് ട്രഷററും കേരള സൈക്കിളിങ് അസോസിയേഷന് പ്രസിഡന്റുമായ സുധീഷ് കുമാര്‍ ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റിന് മെമന്റോ നല്കി ആദരിച്ചു.
കായിക ഇനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ മുത്തൂറ്റ് അഭിമാനിക്കുന്നു. ഇതുവഴി സ്പോര്‍ട്ട്സിനെ പ്രോല്‍സാഹിപ്പിക്കുകയും ആരോഗ്യകരവും സജീവവുമായൊരു ജീവിത ശൈലിക്ക് അടിത്തറ നല്കി അത്ലറ്റുകളെ രാജ്യാന്തര മല്‍സരങ്ങള്‍ക്കായി ഒരുക്കുന്നു. ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചവരെയും പങ്കെടുത്ത എല്ലാവരെയും മുത്തൂറ്റ് അഭിനന്ദിച്ചു. ലോക കായിക രംഗത്തെ ഇവരുടെ വിജയങ്ങളിലേക്ക് ഉറ്റുനോക്കുകയാണെന്നും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം