ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ ഓഫീസിന് സമീപമുള്ള പോലീസ് സ്റ്റേഷന്‍ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെച്ച് പോലീസ്. ഇതെതുടര്‍ന്ന്‍ ഇംഫാല്‍ നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.
ആരംബയ് തെങ്കോല്‍ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മയാണ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. പോലീസ് സ്‌റ്റേഷനില്‍നിന്ന് ആയുധങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ, സുരക്ഷാ സേന ആദ്യം ബാറ്റൺ ചാർജ്ജ് ചെയ്തു, എന്നാൽ ജനക്കൂട്ടം അകത്തേക്ക് തള്ളിക്കയറിയതിനാൽ ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നു. ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണമായ മോറെയിൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ കലാപകാരികള്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ സ്റ്റേഷനിലെത്തി ആയുധങ്ങള്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് ടൗണില്‍ പുതുതായി നിര്‍മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെ വയറില്‍ വെടിയേല്‍ക്കുകയായിരുന്നു. സ്‌നൈപ്പര്‍ ആക്രമണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യ – മ്യാന്മര്‍ അതിര്‍ത്തിയിലുള്ള മോറേ ടൗണിലാണ് അപകടം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















