ഗസ്സ: ഇസ്രായേൽ മിസൈൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥന തടസ്സപ്പെട്ടു. ഹോളി ഫാമിലി കാത്തലിക് പള്ളിക്ക് സമീപമാണ് വലിയ ശബ്ദത്തോടെ മിസൈൽ പതിച്ചത്. പ്രാർഥനക്കിടെയാണ് മിസൈൽ പതിച്ചത്. പ്രായമായവരും കുട്ടികളും സ്ത്രീകളും അടക്കം പങ്കെടുത്ത പ്രാർഥനക്കിടെയാണ് ആക്രമണമുണ്ടായത്.
ഗസ്സയിൽ കരയുദ്ധം ശക്തമായി തുടരുകയാണ്. 12 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ യഥാർഥ എണ്ണം വെളിപ്പെടുത്തിയാൽ നെതന്യാഹു സർക്കാർ വീഴുമെന്നും ഹമാസ് പറഞ്ഞു. അതിനിടെ ഈജിപ്തിലേക്കുള്ള റഫ അതിർത്തി ഇന്ന് തുറന്നു. ഗുരുതര പരിക്കുള്ള രോഗികളെ ഇതുവഴി ഈജിപ്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനായ ഇസ്രയേലി സൈനികനും. തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയിൽ നിന്നുള്ള ഹാലെൽ സോളമൻ (20) ആണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ സൈന്യത്തിലെ സ്റ്റാഫ് സർജന്റായിരുന്നു ഹാലെൽ. ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് ഡിമോണ.
ഇന്ത്യയിൽ നിന്നും മടങ്ങിപ്പോയ ജൂതന്മാർ പാർക്കുന്ന സ്ഥലമായതിനാൽ “ചെറിയ ഇന്ത്യ’ എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഹാലെലിന്റെ മാതാപിതാക്കൾ ഇന്ത്യയിലാണ് താമസിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം