ബംഗുളൂരു: ബംഗുളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു. പുലിയെ പിടികൂടുന്നതിനായി ഒന്നിലേറ പ്രാവശ്യം മയക്കുവെടി വച്ചിരുന്നു. തുടർന്ന് ചികിത്സ നൽകുന്നതിനിടെയാണ് പുലി ചത്തത്.
കുഡ്‌ലുഗേറ്റിന് സമീപത്ത് വെച്ചാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി വനംവകുപ്പ് ഉദ്യാഗസ്ഥരെ ആക്രമിച്ചു. പിന്നാലെ പുലിയെ വെടിവെക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വെടിവെക്കാന്‍ വനംവകുപ്പ് മേധാവിക്ക് അനുമതി നല്‍കാം. പുലിയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് സാരമായ പരിക്കുണ്ട്.
ശനിയാഴ്ച രാത്രി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സിംഗസാന്ദ്ര മേഖലയിലാണ് പുലിയെ ആദ്യം കണ്ടത്. പുലിയെ രണ്ട് തെരുവ് നായ്ക്കൾ ഓടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞാണ് പുലിയെ പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞത്. ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















