സംഗീതജ്ഞ ഡോ. ലീല ഓംചേരി അന്തരിച്ചു

 

ന്യൂഡൽഹി: പ്രമുഖ സംഗീതജ്ഞയും ഡൽഹി സർവകലാശാലയിൽ സംഗീതാധ്യാപികയുമായിരുന്ന പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു. പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ ഭാര്യയാണ്. 

ബുധാനാഴ്ച വൈകിട്ടോടെ ഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ നേരിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണഗ്രന്ഥങ്ങളുടെ രചയിതാവാണ്. 2008ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ആകാശവാണി ഓഡിഷൻ ബോർഡ്, ദൂരദർശൻ സീരിയൽ സിലക്‌ഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്നു ലീല ഓംചേരി.  
 

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനനം. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എംഎയും പിഎച്ച്ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്.

ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ഡോ.ലീല ഓംചേരി. കേരളത്തിലെ ലാസ്യരചനകള്‍, ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്(ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്സ്എന്നിവയാണു പ്രധാന കൃതികള്‍.

കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), പദ്മശ്രീ (2009),യു.ജി.സി.യുടെ നാഷണല്‍ അസോഷ്യേറ്റ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം