കൊച്ചി: അന്യമതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരില്‍ പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് അതിദാരുണമായ സംഭവം.
മര്‍ദനമേറ്റും കളനാശിനി ഉള്ളില്‍ച്ചെന്നും അവശയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ളവിവരം. സംഭവത്തില്‍ 14-കാരിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ് വൺകാരനുമായി പെൺകുട്ടിയുടെ അടുപ്പമറിഞ്ഞ പിതാവ് ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം ഒരു മൊബൈൽ ഫോൺ പെൺകുട്ടിയുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിലാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.
കുട്ടിയുടെ ശരീരമാസകലം കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും വായിൽ ബലംപ്രയോഗിച്ച് വിഷം ഒഴിച്ചുകൊടുക്കുകയുമായിരുന്നു. വിഷം ഒഴിച്ചുകൊടുത്ത് അല്പം കഴിഞ്ഞതോടെ ഛർദ്ദിക്കാൻ തുടങ്ങിയ പെൺകുട്ടിയെ പിതാവ് തന്നെയാണ് ആശുപത്രിയിലാക്കിയത്. വിഷക്കുപ്പിയുടെ അടപ്പ് പെൺകുട്ടി കടിച്ചുതുറന്നപ്പോൾ വിഷം ഉള്ളിൽപ്പോയി എന്നാണ് പിതാവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ ബലംപ്രയോഗിച്ച് പിതാവ് വിഷം കുടിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
തുടർന്നാണ് പിതാവിനെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം