റിയാദ്: ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തരയോഗം നവംബർ 11ന് റിയാദിൽ ചേരും. അറബ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലസ്തീനിലെ ഇസ്രായേൽ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ യോഗം ചേരാൻ അറബ് ലീഗ് തീരുമാനിച്ചത്. പാലസ്തീൻ, സൗദി എന്നീ രാജ്യങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് അടിയന്തര യോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റ് അറിയിച്ചു.
അറബ് സമ്മിറ്റ് കഴിഞ്ഞ് കേവലം 20 ദിവസങ്ങളാകുമ്പോളാണ് അറബ് ലീഗ് രാജ്യങ്ങൾ വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഇങ്ങനെ യോഗം വിളിക്കാറില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 22 ന് കെയ്റോയിൽ അറബ് ലീഗ് രാജ്യങ്ങൾ ഒത്തുചേർന്നിരുന്നു. കെയ്റോ അറബ് സമ്മിറ്റിൽ ഇസ്രയേൽ – ഹമാസ് യുദ്ധ സാഹചര്യമാണ് ചർച്ചയായത്.
ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ കെയ്റോയിലെ അറബ് ഉച്ചകോടിയിൽ ഉണ്ടായിരുന്നു. ഖത്തർ, യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഒക്ടോബർ 22 ന് ഈജിപ്തിൽ ഒത്തു ചേർന്നത്. ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം