ഗാസ: വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം. 50-ലേറെ പേര് കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് ഇന്‍ഡൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അതീഫ് അല്‍ കഹ്ലൗത്ത് അറിയിച്ചു.
50-ലേറെ പേര് കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
ക്യാമ്പ് പൂർണമായി തകർക്കപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ക്യാമ്പിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ പറയുന്നത്.
ഗാസയിലെഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. 2023 ജൂലായ് വരെ യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 116,000 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി 26 ഓളം സ്കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍, ഒരു ലൈബ്രറി, ഏഴ് കിണറുകള്‍ ഏന്നിവ 1.4 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്യാമ്പ്.
സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു.
അതേസമയം, ഗസ്സയിലെ ഇസ്രായേലിന്റെ കരയാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലും ഇസ്രായേൽ സേനയെത്തിയിരിക്കുകയാണ്. ഗസ്സയിൽ ആകെ മരണം 8525 ആയിരിക്കുകയാണ്. 3,542 കുഞ്ഞുങ്ങളും 2,187 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം