കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി പാകിസ്ഥാന്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന് പ്രതീക്ഷ നിലനിര്‍ത്തയത്. ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
പാകിസ്താനായി ഓപ്പണർ ഫഖർ സമാൻ 81 റൺസ് നേടി ടോപ് സ്കോററായി. മറ്റൊരു ഓപ്പണറായ അബ്ദുള്ള ഷഫീഖ് 68 റൺസ് നേടി. നായകൻ ബാബർ അസം(9) ഉൾപ്പെടെ മൂന്ന് പേരെ മടക്കി എന്നത് മാത്രം ബംഗ്ലാദേശിന് ആശ്വസിക്കാം. മെഹദി ഹസനാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 26 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 204 റൺസിന് എല്ലാവരും പുറത്തായി. 56 റൺസെടുത്ത മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. നായകൻ ഷാക്കിബ് അൽ ഹസൻ 43 റൺസെടുത്തു. 45 റൺസുമായി ഓപ്പണർ ലിറ്റൻ ദാസും തിളങ്ങി.
പാകിസ്താൻ പേസർമാർ ഉഗ്രഫോം തുടർന്നപ്പോൾ ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ തുറക്കും മുമ്പെ ഷഹീൻ അഫ്രീദി ഓപ്പണർ തൻസിദ് ഹസനെ മടക്കി.
ആറ് റൺസ് എടുക്കുമ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. പിന്നാലെ മുസ്തഫിസുറും വീണതോടെ ബംഗ്ലാദേശ് 23ന് മൂന്ന് എന്ന നിലയിൽ എത്തി. പിന്നീട് വന്നവർ ബംഗ്ലാദേശിനെ കരകയറ്റുകയായിരുന്നു.
മൂന്ന് വിക്കറ്റുമായി ഷഹീൻ അഫ്രീദി മുന്നിൽ നിന്ന് നയിച്ചപ്പോൾ അത്രയും വിക്കറ്റുമായി കൂട്ടിന് മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റുമായി ഹാരിസ് റൗഫും കളം നിറഞ്ഞു.
മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് ഗംഭീര തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (68), ഫഖര്‍ സമാന് (81) സഖ്യം 128 റണ്‍സ് ചേര്‍ത്തു. 69 പന്തുകള്‍ നേരിട്ട ഷെഫീഖ് രണ്ട് സിക്സും ഒമ്പത് ഫോറും നേടി. താരത്തെ പുറത്താക്കി മെഹിദി ഹസന് മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്കി. മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം (9) നിരാശപ്പെടുത്തി. ഈ ലോകകപ്പില്‍ ആദ്യമായി അവസരം ലഭിച്ച ഫഖറും വിജയത്തിന് മുമ്പ് മടങ്ങി. ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പിന്നീട് മുഹമ്മദ് റിസ്വാന് (26) – ഇഫ്തിഖര്‍ അഹമ്മദ് (17) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം