സംസ്ഥാനത്ത് ഉളളി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് ഉളളിവില കത്തിക്കയറുകയാണ്. വിപണികളില്‍ നിന്നുള്ള നിലവിലെ കണക്കനുസരിച്ച്‌ പലയിടത്തും ചെറിയ ഉള്ളി നൂറുകടന്നു കഴിഞ്ഞു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില.സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകളിൽ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും പൊള്ളുന്നവിലയാണ്.ദില്ലിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില.കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും.

 

Read also:കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു

  

പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്ന കാര്യവും ചര്‍ച്ചയാകുകയാണ്.

 

 

  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം