കുവൈത്ത് സിറ്റി: നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് 12000 പ്രവാസികളെ കുവൈത്ത് ഭരണകൂടം നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കാണിത്.വിദേശികള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കുവൈത്ത് നേരത്തെ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ മാസത്തില്‍ മാത്രം 4300 പേരെ നാടുകടത്തിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ധാര്‍മിക മൂല്യങ്ങള്‍ ലംഘിക്കുക, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ പേരെയും നാടുകടത്തിയിരിക്കുന്നത്. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് പിടിയിലായവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്താന്‍ വിപുലമായ പരിപാടികളാണ് അധികൃതര്‍ നടപ്പാക്കി വരുന്നത്.
കൂടാതെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തി നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശോധന. മാത്രമല്ല, പിടികിട്ടാ പുള്ളികളെയും തൊഴിലിടങ്ങളില്‍ നിന്ന് ചാടിപ്പോയവരെയും കണ്ടെത്തുക ഈ പരിശോധനയുടെ ലക്ഷ്യമാണ്.
നാടുകടത്തി കഴിഞ്ഞാല്‍ ഇവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് വരാന്‍ പറ്റില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപകമായ പരിശോധന തുടരുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 7685 പ്രവാസികളെയാണ് നാടുകടത്തിയത്. ഒക്ടോബര്‍ മാസത്തെ കണക്കു കൂടി ചേര് ക്കുമ്പോൾ എണ്ണം 12000 ആയി ഉയരും.
Read also:ആഗോള നഗര സൂചിക; ദുബായ് വീണ്ടും ഒന്നാമത്, മികച്ച സിറ്റി ന്യൂയോർക്ക്
അതേസമയം, കുവൈത്തില്‍ നിന്ന് മലയാളി നഴ്സിനെ നാടുകടത്തിയ വാര്‍ത്ത ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് നഴ്സിനെ നാടുകടത്താന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഴ്സിനെതിരെ കുവൈത്തിലെ അഭിഭാഷകന് പരാതിപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. പലസ്തീനെ അനുകൂലിക്കുന്ന രാജ്യമാണ് കുവൈത്ത്.
അല്‍ സബാഹ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. ഇവരുടെ വാട്സ്ആപ്പില്‍ ഇസ്രായേലിനെ പിന്തുണച്ച് സ്റ്റാറ്റസ് വച്ചതാണ് വിവാദമായത്. പലസ്തീന്‍കാരെ തീവ്രവാദികളാക്കിയും ചിത്രീകരിച്ചിരുന്നുവത്രെ.ഇസ്രായേലി പതാകയും ഇവര്‍ വാട്സാപ്പില്‍ വച്ചിരുന്നു. അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരിയാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് നഴ്സിനെ ചോദ്യം ചെയ്തു. അവര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇസ്രായേലിനെ അനുകൂലിക്കുന്ന കാര്യങ്ങളാണ് ചോദ്യം ചെയ്തപ്പോള്‍ നഴ്സ് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള രണ്ടാമത്തെ നഴ്സിനെയാണ് ഇപ്പോള്‍ നാടുകടത്തുന്നത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്സിനെയും നാടുകടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം