ബംഗളൂരു: കൊറിയർ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസുകാരിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയതായി പരാതി. ബംഗളൂരു സ്വദേശിനിയെ കബളിപ്പിച്ചാണ് പണം കവർന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെന്നു പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
തായ്ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു. എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇവർ നിർദേശിച്ച അക്കൗണ്ടിലേക്കു പണം നൽകിയതിനു പിന്നാലെ ഫോൺ ഉൾപ്പെടെ പ്രവർത്തനരഹിതമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം