![manappuram]()
കൊച്ചി : എറണാകുളം നിയോജക മണ്ഡലത്തിലെ യുവ കൊമേഴ്സ് മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കാനും കൊമേഴസ് വിദ്യാർത്ഥികളുടെ അഭിരുചികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ടി.ജെ വിനോദ് എംഎൽഎ നടപ്പിലാക്കുന്ന യങ്ങ് കൊമേഴ്സ് ബ്രിഗേഡ് പദ്ധതിക്ക് ഇന്ന് തുടക്കമായി. എറണാകുളം ടൗൺ ഹാളിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഹൈകമ്മിഷണർ വേണു രാജാമണി ഐ.എഫ്.എസ് ഉദ്ഘാടനം നിർവഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ നടപ്പിലാക്കിയിരിക്കുന്ന യങ് കൊമേഴ്സ് ബ്രിഗേഡ് എന്ന ഈ പദ്ധതി സംസ്‌ഥാനത്തിന് ഒട്ടാകെ മാതൃകയാകാവുന്ന വിദ്യാഭ്യാസ പദ്ധതിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വേണു രാജാമണി പറഞ്ഞു.
ആറുമാസം നീണ്ടുനിൽക്കുന്ന ചലനാത്മകവും പരിവർത്തനപരവുമായ പദ്ധതിയാണ് യങ് കോമേഴ്സ് ബ്രിഗേഡ്. വിദ്യാർത്ഥികൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും പഠനത്തിന്റെയും മനോഭാവം വളർത്തിയെടുക്കുക എന്ന പ്രാധാന്യത്തെ മുൻനിർത്തി സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള ശില്പശാലകൾ, കൊമേഴ്‌സ് കോൺക്ലേവ്, വിഷയ വിദഗ്ധരുമായുള്ള സംവേദനാത്മക സെഷനുകൾ, കൊമേഴ്സ് ആസ്പിരന്റ്സ് നെക്സസ്, കൊമേഴ്സ് ക്വസ്റ്റ് എന്നിങ്ങനെ നിരവധി പരിപാടികളാണ് ബ്രിഗേഡിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. ഒരു വിദ്യാർത്ഥിയുടെ പഠനകാലം മുതൽ ഒരു തൊഴിൽ സംരംഭകനായി മാറുന്നതുവരെയുള്ള പ്രവർത്തന കാലയളവിൽ വിദ്യാർത്ഥി നേരിടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനായി കൃത്യമായ പാത കണ്ടെത്തി നൽകുക എന്നതാണ് ബ്രിഗേഡ് ലക്ഷ്യം വെക്കുന്നത്.
ടി.ജെ.വിനോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, പ്രശസ്ത കോമേഴ്‌സ് അക്കാദമിക്ക് വിദഗ്ധരായ ബാബു എബ്രഹാം കള്ളിവയലിൽ, ചാർട്ടേഡ് അകൗണ്ടന്റ്സ് സംസ്‌ഥാന സെക്രട്ടറി രഞ്ജിത്ത് വാര്യർ, സിനിമോൾ ടി.ജി, ജിഷ്ണു പി.വി തുടങ്ങിയവർ ഉൾപ്പടെയുള്ള സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പ്രസംഗിച്ചു.
ഉദ്ഘാടന വേളയിലെ ആദ്യ സെഷനായി കൊമേഴ്‌സ് മേഖലയുടെ സാദ്ധ്യതകൾ എന്ന വിയഷയത്തിൽ തേവര എസ്.എച്ച് കോളേജിലെ റിട്ട.കൊമേഴ്സ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോ.ടി.പി.തോമസ് പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത കൊമേഴ്സ് അക്കാദമിക്ക് വിദഗ്ധനും, എലാൻസിന്റെ എലാൻസ് ലേർണിംഗ്ഗ് പ്രൊവൈഡർ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ അക്ഷയ് ലാൽ വിദ്യാർഥികൾക്കായി ക്ലാസ് എടുത്തു.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തുടർന്നും വിവിധ ക്ലാസ്സുകൾ ഇൻ്ററാക്ടിവ് സെഷൻസ് എന്നിവ ലഭ്യമാകുമെന്നു ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം